

പത്തനംതിട്ട: ബിജെപി അധികാരത്തിലേറാതിരിക്കാൻ അയിരൂരിൽ കൈകോർത്ത് എൽഡിഎഫും യുഡിഎഫും. 16 വാർഡുള്ള പഞ്ചായത്തിൽ ആറ് സീറ്റ് എൻഡിഎ പിടിച്ചപ്പോൾ അഞ്ച് സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ എൽഡിഎഫുമായിരുന്നു. മൂന്ന് സ്വതന്ത്രരും ജയിച്ചു.
ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഇതോടെ പഞ്ചായത്ത് ഭരണം ബിജെപി പിടിക്കാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. പിന്നാലെ സ്വതന്ത്രനായി വിജയിച്ച സുരേഷ് കുഴിവേൽ ഇരുമുന്നണികളുടെയും പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റായി. ഇരുമുന്നണികളും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് കുഴിവേലിലിനെയാണ് പൊതുസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
Content Highlights: LDF and UDF join hands in Ayiroor panchayat to prevent BJP from coming to power