

പാലക്കാട്: നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗണ്‍സിലറെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി. വൈകിയെത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫീസര്‍ പ്രശോഭിനെ മാറ്റി നിര്‍ത്തിയത്. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിട്ടുകള്‍ വൈകി 3.17നായിരുന്നു പ്രശോഭ് ഹാളില്‍ എത്തിയത്. ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ അദ്ദേഹത്തോട് ഇറങ്ങി പോകാന്‍ പറയുകയായിരുന്നു.
ഇതോടെ യുഡിഎഫില്‍ നിന്നുള്ള 17 അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായത്. ഗ്യാസ് ട്രബിള്‍ ഉള്ളതിനാല്‍ മരുന്ന് വാങ്ങാന്‍ പോയതാണെന്നും ഇതാണ് വൈകാനുണ്ടായ കാരണമെന്നും പ്രശോഭ് പറഞ്ഞു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ ചെയര്‍മാനായി ബിജെപിയിലെ പി സ്മിതേഷ് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് നഗരസഭയില്‍ 25 അംഗങ്ങളാണുള്ളത്. 18 അംഗങ്ങളെ കൂടാതെ ഒരു സ്വതന്ത്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു.
Content Highlight; UDF Member Expelled for Defying Party Line in Vice Chairperson Election at Palakkad Municipality