കരുണിനും ദേവ്ദത്തിനും സെഞ്ച്വറി; മലയാളി കരുത്തിൽ കേരളത്തെ തോൽപ്പിച്ച് കർണാടക

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം.

കരുണിനും ദേവ്ദത്തിനും സെഞ്ച്വറി; മലയാളി കരുത്തിൽ കേരളത്തെ തോൽപ്പിച്ച് കർണാടക
dot image

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു.

മലയാളി താരങ്ങളായ കരുണ്‍ നായർ , ദേവ്ദത്ത് പടിക്കൽ എന്നിവരുടെ കരുത്താണ് കർണാടകയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. കരുൺ പുറത്താകാതെ 130 റൺസും ദേവ്ദത്ത് പടിക്കൽ 124 റൺസും വേണ്ടി. കരുണിനൊപ്പം സ്മരണ്‍ രവിചന്ദ്രനും (25) പുറത്താകാതെ നിന്നു.

നേരത്തെ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 384 റൺസ് നേടിയത്.

Content Highlights:‌ 

dot image
To advertise here,contact us
dot image