ഡോ നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയറാകും

സുരേഷ് ഗോപി വീട്ടിൽ ലൈറ്റ് ഇട്ടതുകൊണ്ട് മതമൈത്രി ആകില്ലെന്നും ഹൃദയത്തിൽകൂടി വെളിച്ചം തെളിയിക്കണമെന്നും ജോസഫ് ടാജറ്റ്

ഡോ നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയറാകും
dot image

തൃശൂർ: ഡിസിസി വൈസ് പ്രസിഡന്റ് ഡോ നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് പറഞ്ഞുകൊണ്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് ജോസഫ് ചാജറ്റ് പറഞ്ഞു.

കെപിസിസി സെക്രട്ടറി എ പ്രസാദ് ഡെപ്യൂട്ടി മേയറാകും. സിവിൽസ്റ്റേഷൻ ഡിവിഷൻ കൗൺസിലറാണ് പ്രസാദ്. നാളെ രാവിലെയാണ് തൃശൂർ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിന് ജോസഫ് ടാജറ്റ് മറുപടി നൽകി. സുരേഷ് ഗോപി വീട്ടിൽ ലൈറ്റ് ഇട്ടതുകൊണ്ട് മതമൈത്രി ആകില്ലെന്നും മനസിലാണ് മാറ്റം വരേണ്ടത്. അദ്ദേഹം ഹൃദയത്തിൽകൂടി വെളിച്ചം തെളിയിക്കണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

നേരത്തെ ക്രിസ്മസ് പരിപാടിയിൽ ക്രൈസ്തവർക്കെതിരായ ഉത്തരേന്ത്യയിലെ അതിക്രമങ്ങളെ കുറിച്ച് സംസാരിച്ച തൃശ്ശൂരിലെ കോൺഗ്രസ് കൗൺസിലറോട് അതേ പരിപാടിയിൽതന്നെ സുരേഷ് ​ഗോപി മറുപടി നൽകിയിരുന്നു. ക്രൈസ്തവർക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയിൽ നടക്കുന്നതെന്നും നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യൻ ജനങ്ങൾ ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് അനുഭവിക്കുന്നത്. അവർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നായിരുന്നു കൗൺസിലറായ ബൈജു വർഗീസ് പറഞ്ഞത്. എന്നാൽ ഇതിനോട് ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയ വത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഇതേ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അവർ അവരുടെ പണി നോക്കട്ടെ, ഞാൻ എന്റെ കർത്തവ്യം ചെയ്യുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മറുപടി നൽകിക്കഴിഞ്ഞു. എന്റെ വീട്ടിൽ പോയി രാവ് പകർത്തു, ലോകത്തെ കാണിക്കൂ. അതാണ് എന്റെ സന്ദേശമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlights:‌ Niji Justin will be Thrissur Municipal Corporation mayor

dot image
To advertise here,contact us
dot image