മേൽപ്പാലത്തിൽ കയറി, വൈദ്യുതലൈനിൽ തട്ടി താഴേക്ക്; ആലുവ റെയിൽവേ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ട മേൽപ്പാലത്തിലായിരുന്നു സംഭവം

മേൽപ്പാലത്തിൽ കയറി, വൈദ്യുതലൈനിൽ തട്ടി താഴേക്ക്; ആലുവ റെയിൽവേ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
dot image

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തരേന്ത്യൻ സ്വദേശിയായ മുപ്പതുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മേൽപ്പാലത്തിൽ തൂങ്ങിക്കിടന്ന യുവാവ് വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് താഴേക്ക് വീണു. അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ട മേൽപ്പാലത്തിലായിരുന്നു സംഭവം. വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന് ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം.

Content Highlights:‌ Aluva railway station men injured

dot image
To advertise here,contact us
dot image