ആലപ്പുഴയിൽ കരോൾ സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്ക്

യുവ ക്ലബ്, ലിബർട്ടി ക്ലബ് എന്നിവരുടെ കരോൾ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്

ആലപ്പുഴയിൽ കരോൾ സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്ക്
dot image

ആലപ്പുഴ: കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്. ചാരുമ്മൂട് ആണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവ ക്ലബ്, ലിബർട്ടി ക്ലബ് എന്നിവരുടെ കരോൾ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കരോൾ സംഘത്തിനിടയിലേക്ക് ഒരു ബൈക്ക് കടന്നുവന്നതാണ് സംഘർഷത്തിന് കാരണം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കരോൾ സംഘത്തിലുണ്ടായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്ത്രീകൾ അടക്കം കരയുന്നതും നിലത്ത് വീണുകിടക്കുന്നതും കാണാം. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നൂറനാട് പൊലീസ് കേസെടുത്തു.

Content Highlights: Carol groups fought each other at alappuzha

dot image
To advertise here,contact us
dot image