

വിജയ് ഹസാരെ ട്രോഫിയുടെ പുതിയ സീസണിന്റെ തുടക്ക ദിവസമായ ഇന്ന് സെഞ്ച്വറികളുടെ പൂരമായിരുന്നു. ആകെ നടന്ന 19 മത്സരങ്ങളിൽ 21 താരങ്ങൾ സെഞ്ച്വറി നേടി. ഒരു താരം ഇരട്ട സെഞ്ച്വറി നേടി. ഒഡിഷയുടെ സ്വസ്തിക് സമാലാണ് ഇരട്ട സെഞ്ച്വറി നേടിയത്.
ബിഹാർ നിരയിൽ നിന്ന് മാത്രം മൂന്ന് താരങ്ങൾ സെഞ്ച്വറി നേടി. സ്റ്റാർ ബാറ്റർ വൈഭവ് സുര്യവൻശി, ആയുഷ് ആനന്ദ്, സാകിബുൽ ഗനി എന്നിവരാണ് സെഞ്ച്വറി നേടിയത്. അരുണാചൽ പ്രദേശിനെതിരെയായിരുന്നു ബിഹാറിന്റെ മത്സരം.
സീനിയർ താരങ്ങാളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും സെഞ്ച്വറി നേടി. ഡൽഹിക്കായി ഇറങ്ങിയ കോഹ്‌ലി ആന്ധ്രയ്‌ക്കെതിരെ കോഹ്‌ലി 101 പന്തിൽ 131 റൺസാണ് നേടിയത്. രോഹിത് ശർമ സിക്കിമിനെതിരെ മുംബൈയ്ക്ക് വേണ്ടി 94 പന്തിൽ 155 റൺസ് നേടി നേടി.
ആന്ധ്രാപ്രാദേശിനായി ഡൽഹിക്കെതിരെ റിക്കി ഭുയി 105 പന്തിൽ 122 റൺസ് നേടി. റെയിൽവേസിനെതിരെ ഹരിയാനയ്ക്കായി ഹിമാൻഷു റാണ 142 പന്തിൽ 126 റൺസ് നേടി. റെയിൽവേസിനായി ഹരിയാനയ്‌ക്കെതിരെ രവി സിങ് 81 പന്തിൽ പുറത്താകാതെ 109 റൺസ് നേടി. സൗരാഷ്ട്രയ്ക്കെതിരെ ഒഡീഷയ്ക്കായി സാമന്ത്രയ് 91 പന്തിൽ 100 റൺസ് നേടി.
ഒഡീഷയ്ക്കെതിരെ സൗരാഷ്ട താരം സമ്മർ ഗജ്ജർ 118 പന്തിൽ പുറത്താകാതെ 132 റൺസ് നേടി. ഛത്തീസ്ഗഢിനെതിരെ ഗോവ താരം സ്‌നേഹൽ കൗത്താങ്കർ 116 പന്തിൽ 107 റൺസ് നേടി.
ബംഗാളിനെതിരെ വിദർഭ താരങ്ങളായ ധ്രുവ് ഷോറി 136 റൺസും അമൻ മൊഖാഡെ 110 റൺസും നേടി.
രാജസ്ഥാനെതിരെ മധ്യപ്രദേശ് താരം യാഷ് ദുബെ (103),കർണാടകക്കെതിരെ താരം ഇഷാൻ കിഷൻ (125 ), ജാർഖണ്ഡിനെതിരെ കർണാടക താരം ദേവദത്ത് പടിക്കൽ (147), ത്രിപുരയ്‌ക്കെതിരെ കേരള താരം വിഷ്ണു വിനോദ് (102), ഛത്തീസ്ഗഢിനെതിരെ ഗോവ താരം ശുഭം ഖജൂരിയ (129 ) എന്നിവരും എലൈറ്റ് എ , ബി , സി , ഡി ഗ്രൂപ്പുകളിൽ നിന്നായി സെഞ്ച്വറി നേടി.
പ്ളേറ്റ് ഗ്രൂപ്പിൽ നിന്ന് മിസോറാമിന് വേണ്ടി മേഘാലയക്കെതിരെ അർപിത് ഭതേവാര (104) , കിഷൻ ലിംഗ്ദോ(106) എന്നിവർ മൂന്നക്കം തൊട്ടു. മണിപ്പൂരിന് വേണ്ടി നാഗാലാൻഡിനെതിരെ ഫിറോയിജാം ജോടിനും (101) സെഞ്ച്വറി നേടി.
Content Highlights: total century list today vijay hazzare trophy, 21 century and 1 double century