ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
dot image

ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ചെമ്പിൽ വിക്രമൻ്റെ വീടിനാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

പടക്കം പൊട്ടിച്ചതിനിടെ വീടിന് തീപിടിച്ചതാകാമെന്ന് സംശയം. രണ്ടുപേരാണ് ഈ വീടിനുള്ളിൽ താമസിക്കുന്നത്. പ്ലാസ്റ്റിക്ക് അടക്കം ശേഖരിച്ച് വിൽപ്പന നടത്തുന്നവരായിരുന്നു ഇവർ. സംഭവം നടക്കുമ്പോൾ ഒരാളാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Content Highlights: one person found dead after house catched fire at idukki

dot image
To advertise here,contact us
dot image