ബംഗ്ലാദേശിൽ അജ്ഞാതരുടെ പെട്രോൾ ബോംബ് ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഖാലിദ സിയയുടെ മകന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കിയതിനിടെയാണ് ആക്രമണമുണ്ടായത്

ബംഗ്ലാദേശിൽ അജ്ഞാതരുടെ പെട്രോൾ ബോംബ് ആക്രമണം; യുവാവിന് ദാരുണാന്ത്യം
dot image

ഇസ്‌ലാമാബാദ്: ബംഗ്ലാദേശിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗബസാര്‍ മേഖലയിലാണ് സ്‌ഫോടനം. ഫ്‌ളൈഓവറിന് മുകളില്‍ നിന്ന് അജ്ഞാതര്‍ എറിഞ്ഞ പെട്രോള്‍ ബോംബ് പൊട്ടിയാണ് യുവാവ് കൊല്ലപ്പെട്ടത്. ഇതോടെ ധാക്കയില്‍ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുയാണ്. ഖാലിദ സിയയുടെ മകന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കിയതിനിടെയാണ് ആക്രമണമുണ്ടായത്.

വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധങ്ങളുണ്ടായത്. ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ 'പ്രഥം ആലോ', 'ദ ഡെയ്‌ലി സ്റ്റാര്‍' എന്നിവയുടെ ഓഫീസുകള്‍ക്ക് നേരെ തീവെപ്പും ആക്രമണവും ഉണ്ടായിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഇന്ത്യയിലെ ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാജ്യം കടുത്ത അശാന്തിയിലൂടെ കടന്നുപോകുമ്പോഴും, 2026 ഫെബ്രുവരി 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനസ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രതിനിധി സെര്‍ജിയോ ഗോറുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 5-ന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടമായ ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് ഇടക്കാല സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അക്രമ സംഭവങ്ങള്‍ തുടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.

Content Highlight; Petrol bomb attack by unidentified persons in Bangladesh; young man dies

dot image
To advertise here,contact us
dot image