കണ്ണിലേക്ക് മെഴുക് ഒഴിച്ച് നടൻ വിദ്യുത് ജംവാൽ, വൈറലായി വിഡിയോ

കണ്ണിലേക്ക് മെഴുകുതിരി കത്തിച്ച് ഒഴിക്കുന്ന നടന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കളരിപ്പയറ്റിന്റെയും യോഗയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് താരം ഈ സാഹസിക വീഡിയോ പങ്കുവെച്ചത്

കണ്ണിലേക്ക് മെഴുക് ഒഴിച്ച് നടൻ വിദ്യുത് ജംവാൽ, വൈറലായി വിഡിയോ
dot image

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് വിദ്യുത് ജംവാൽ. ഇപ്പോഴിതാ കണ്ണിലേക്ക് മെഴുകുതിരി കത്തിച്ച് ഒഴിക്കുന്ന നടന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കളരിപ്പയറ്റിന്റെയും യോഗയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് താരം ഈ സാഹസിക വീഡിയോ പങ്കുവെച്ചത്. "പരിമിതികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുരാതന കളരിപ്പയറ്റിനെയും യോഗയെയും ബഹുമാനിക്കുന്നു. മെഴുകും കണ്ണുകെട്ടലും, ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വിദ്യുതിന്റെ ഈ പ്രകടനത്തിന് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നടന്റെ ധീരതയ്ക്ക് പ്രശംസകൾ ലഭിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. കണ്ണിൽ മെഴുക്ക് ഒഴിക്കുന്നത് വളരെ അപകടമാണെന്നും ആരാധകർ നടനെ ഓർമിപ്പിക്കുന്നുണ്ട്. മുൻപ് ഒരിക്കൽ സ്റ്റേജിൽ സ്വന്തം ശരീരത്തിൽ തീയിട്ട വിദ്യുതിന്റെ സാഹസിക പ്രകടനങ്ങളും കണ്ട് ബോക്സിൽ ആരാധകർ പങ്കുവെക്കുണ്ട്.

എ.ആർ. മുരുഗദോസ് എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ 'മദിരാശി'യിലാണ് വിദ്യുത് ജംവാൽ അവസാനമായി അഭിനയിച്ചത്. പാരമൗണ്ട് പിക്ചേഴ്സിന്റെ 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ലൈവ്-ആക്ഷൻ റീബൂട്ടിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് വിദ്യുത് ജംവാൽ. 2026 ഒക്ടോബർ 16-ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ഈ ചിത്രം കിറ്റാവോ സകുറായ് ആണ് സംവിധാനം ചെയ്യുന്നത്.

Content Highlights: Actor Vidyut Jammwal pours wax into his eye, video goes viral

dot image
To advertise here,contact us
dot image