തൃശൂരില്‍ യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി;ദുരൂഹത

സമീപവാസികൾ വന്ന് നോക്കുമ്പോഴാണ് മരിച്ച നിലയിൽ സുൽഫത്തിനെ കണ്ടെത്തിയത്

തൃശൂരില്‍ യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി;ദുരൂഹത
dot image

തൃശൂര്‍: തൃശൂരില്‍ യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് സ്വദേശിനി സുല്‍ഫത്തി(38)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കള ഭാഗത്തായിരുന്നു മൃതദേഹം. സമീപത്ത് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. തൃപ്രയാറില്‍ തയ്യല്‍ക്കട നടത്തിവരികയായിരുന്നു സുല്‍ഫത്ത്. ഇടയ്ക്ക് വീട്ടില്‍ ഇരുന്ന് വസ്ത്രങ്ങള്‍ തയ്ച്ച ശേഷം കടയില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സുല്‍ഫത്ത് തയ്ച്ച വസ്ത്രങ്ങള്‍ കടയില്‍ കൊണ്ടുപോയി കൊടുക്കാന്‍ പോയതായിരുന്നു ഭര്‍ത്താവും ഒപ്പം മകളും. ഇതിനിടെ തയ്ച്ച വസ്ത്രങ്ങള്‍ വാങ്ങാന്‍ അയല്‍ക്കാരി സുല്‍ഫത്തിന്റെ വീട്ടിലെത്തി. എന്നാല്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് സുല്‍ഫത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Content Highlights- 38 years old woman burned to death inside home in thrissur

dot image
To advertise here,contact us
dot image