

പത്തനംതിട്ട: വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. പത്തനംതിട്ട കല്ലേലി വനത്തിലാണ് തിരുനെല്‍വേലിയില്‍ നിന്നുള്ള 24 അംഗ സംഘം കുടുങ്ങിയത്. മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പൊലീസുമാണ് തെരച്ചില്‍ നടത്തിയത്. തീര്‍ത്ഥാടകരെ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
ശബരിമല കണ്‍ട്രോള്‍ റൂമിലേക്കാണ് തീര്‍ത്ഥാടകര്‍ സഹായത്തിനായി വിളിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും കോന്നി ഡിഎഫ്ഒയെ വിവരമറിയിക്കുകയായിരുന്നു.
Content Highlights: Sabarimala pilgrims trapped in forest rescued