

തിരുവനന്തപുരം: സമസ്തയും ലീഗും തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത രാഷ്ട്രീയത്തിന് അതീതമായ സംവിധാനമാണെന്നും പാണക്കാട് കുടുംബം അടക്കം സമസ്തയുമായി സഹകരിക്കുന്നുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വെളളാപ്പളളി നടേശന്റെ പ്രസ്താവനകള്‍ അവജ്ഞയോടെ തളളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വെളളാപ്പളളിയോട് മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യരുതെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയോടും ഇക്കാര്യം പറയാനാകില്ല. അതിന്റെ ഗുണവും ദോഷവും ഒക്കെ അവര്‍ തന്നെ അറിയേണ്ടിവരും. ജനങ്ങള്‍ ഇതെങ്ങനെ വിലയിരുത്തുന്നുവെന്നത് കാണണം. വെളളാപ്പളളിയുടെ പ്രസ്താവനകള്‍ അവജ്ഞയോടെ തളളുന്നു': ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും അടുത്ത ബന്ധമാണുളളതെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വെളളാപ്പളളി നടേശന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ് എന്നാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. മുസ്‌ലിം സമുദായത്തെ തന്നെയാണ് വെളളാപ്പളളി ലക്ഷ്യംവെച്ചതെന്നും സമുദായത്തെ ആക്ഷേപിച്ചുവെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വെളളാപ്പളളിയുടെ വര്‍ഗീയതയ്ക്കുളള മറുപടിയാണ് കേരളം നല്‍കിയതെന്നും അദ്ദേഹം സംഘടനാ വനവാസം അനുഷ്ടിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതിന് പിന്നില്‍ മുസ്‌ലിം ലീഗിന്റെ വിരോധമാണെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞിരുന്നു. ലീഗിന്റെ ധാര്‍ഷ്ട്യത്തെയും വഞ്ചനയെയും വര്‍ഗീയ നിലപാടുകളെയും തുറന്നുകാട്ടിയതാണ് വിരോധത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ലീഗിനെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരോധികളായി ചിത്രീകരിക്കുന്നതിലൂടെ അവരുടെ വര്‍ഗീയ മുഖമാണ് വെളിവാകുന്നത്. ലീഗ് സംരക്ഷിക്കുന്നത് സമുദായത്തിലെ അതിസമ്പന്നരുടെ താല്‍പ്പര്യമാണഅ. മുസ്‌ലിം സമുദായത്തിലെ ഒരു ഭാഗത്തിന്റെ പാര്‍ട്ടി മാത്രമാണ് ലീഗ്. അവര്‍ അധികാരത്തിലെത്തിയപ്പോള്‍ എസ്എന്‍ഡിപി ഉള്‍പ്പെടെയുളള പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. അധികാരം നേടുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം' എന്നാണ് വെളളാപ്പളളി പറഞ്ഞത്.
Content Highlights: Jifri Muthukkoya Thangal says there are no issues between Samasta and muslim League