ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്

ഡോക്ടറുടെ കാൽ വെട്ടണമെന്ന ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
dot image

കൊച്ചി: വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ടാഴ്ച്ച മുന്‍പേ വാർത്ത ചെയ്യാതിരിക്കാന്‍ പണം ചോദിക്കുകയും പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ സമൂഹമാധ്യമത്തിലൂടെ ആക്രമിക്കുകയും ചെയ്തതിന് കടവന്ത്ര പൊലീസ് നേരത്തെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ 132 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജന്‍ സ്‌കറിയ.

Content Highlights: Controversial YouTuber Shajan Skariah has been charged with non-bailable charges again

dot image
To advertise here,contact us
dot image