വെറുതെയല്ല ഹാർദിക് പന്തുകൾ ഗ്യാലറിയിലേക്ക് പറത്തിയത്!; വൈറലായി ഗേൾഫ്രണ്ടിനുള്ള ഫ്ലയിങ്ങ് കിസ്; VIDEO

ഹാര്‍ദിക്കിന്റെ കളി കാണാൻ ഗ്യാലറിയിൽ ഗേൾ ഫ്രണ്ടായ മഹിക ശർമയും ഉണ്ടായിരുന്നു.

വെറുതെയല്ല ഹാർദിക് പന്തുകൾ ഗ്യാലറിയിലേക്ക് പറത്തിയത്!; വൈറലായി ഗേൾഫ്രണ്ടിനുള്ള ഫ്ലയിങ്ങ് കിസ്; VIDEO
dot image

ഏറെ നാളത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ടി 20 ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ തകർപ്പൻ പ്രകടനമാണ് അഞ്ചാം ടി 20 യിലും നടത്തിയത്.

25 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്. ഇതില്‍ 16 പന്തുകള്‍ക്കിടെ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഒരു ഇന്ത്യക്കാരന്റെ വേഗത്തിലുള്ള രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്.

അതേ സമയം ഇന്നലെ ഹാര്‍ദിക്കിന്റെ കളി കാണാൻ ഗ്യാലറിയിൽ ഗേൾ ഫ്രണ്ടായ മഹിക ശർമയും ഉണ്ടായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ശേഷ താരം 'ഫ്‌ളൈയിങ് കിസ്' നല്‍കി റെക്കോര്‍ഡ് നേട്ടം കാമുകിയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. മഹികയും പ്രിയപ്പെട്ടവന് തിരികെ ഫ്‌ളൈയിങ് കിസ് നല്‍കി. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറലായി.

സെർബിയൻ മോഡലായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ഹാർദിക് പാണ്ഡ്യ മഹിക ശർമയുമായി അടുത്തത്. മോഡലും യോഗ ട്രെയിനറുമായുള്ള അടുപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം ഈ അടുത്ത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Content Highlights: IND vs SA: Hardik Pandya flying kiss to girlfriend Mahieka Sharma

dot image
To advertise here,contact us
dot image