

പാലക്കാട്: പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുമരനെല്ലൂര്‍ ഗവൺമെൻ്റ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ട്യൂബ് ലൈറ്റ് വച്ച് അടിച്ചത്. സമീപത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റ് വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. ഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വിദ്യാര്‍ത്ഥികള്‍ രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. ഈ രണ്ട് ഗ്യാങ്ങുകള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. രണ്ടാം പാദവാര്‍ഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്ക് അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ പിടിച്ചു മാറ്റിയിരുന്നു. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു.
Content Highlight; Argument Over Instagram Comment Leads to Clash Between School Students