യുവതലമുറയ്ക്ക് ഇഷ്ടം ദുബായിൽ വീട് വാങ്ങാൻ; എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ

'ദുബായിലാണ് ഈ വർദ്ധനവ് കൂടുതൽ പ്രകടമാകുന്നത്.'

യുവതലമുറയ്ക്ക് ഇഷ്ടം ദുബായിൽ വീട് വാങ്ങാൻ; എണ്ണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ
dot image

യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് വർദ്ധിക്കുന്നു. 25 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർ യുഎഇയിൽ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായതായാണ് കണക്കുകൾ. ഉയർന്ന വാടക, ഭവന വായ്പ എന്നിവയും യുഎഇയിലെ സ്ഥിര താമസക്കാർക്ക് ലഭിക്കുന്ന ​ഗോൾഡൻ വിസയും ലക്ഷ്യമിട്ടാണ് യുവജനത വീട് വാങ്ങുന്നതിനോട് താൽപ്പര്യം കാണിക്കുന്നത്.

'റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കടന്നുവരുന്ന, 35 വയസിന് താഴെയുള്ളവരുട എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ദുബായിലാണ് ഈ വർദ്ധനവ് കൂടുതൽ പ്രകടമാകുന്നത്. സ്വന്തമായി വീട് എന്ന ആശയം യുവതലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു.' ഐഎഎച്ച് ഗ്രൂപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ അൽ ഹമ്മാദി പറഞ്ഞു.

ദുബായിലെ അനുകൂലമായ ഭവനപദ്ധതികൾ, നഗരത്തിൻ്റെ സുരക്ഷ, മെച്ചപ്പെട്ട ജീവിതശൈലി, സാംസ്കാരിക വൈവിധ്യം, വീട് വാങ്ങുമ്പോഴുള്ള ലളിതമായ നടപടിക്രമങ്ങൾ എന്നിവയും യുവതലമുറയെ ന​ഗരത്തിൽ സ്ഥിരതാമസത്തിന് പ്രേരിപ്പിക്കുന്നു. യുഎഇയിൽ ദീർഘകാല താമസത്തിനാണ് യുവതലമുറയിൽ ഏറെയും ഇഷ്ടപ്പെടുന്നത്.

Content Highlights: UAE property: Rising rents, residency options drive young buyers to own homes

dot image
To advertise here,contact us
dot image