

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസുമായി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ജയിലർ ആദ്യ ഭാഗത്തിൽ തമന്ന അവതരിപ്പിച്ച 'കവാലയ്യ' എന്ന ഡാൻസ് നമ്പർ വലിയ ഹിറ്റായിരുന്നു. ഗാനവും തമന്നയുടെ ഡാൻസും വൈറലായിരുന്നു. ഇതിന് സമാനമായ ഡാൻസ് നമ്പറായിട്ടാണ് നോറ രണ്ടാം ഭാഗത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അതേസമയം രജനിയും നോറയും ഒന്നിക്കുന്ന പാട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രജനികാന്തിനൊപ്പം എട്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് നോറ ഡേറ്റ് കൊടുത്തിരിക്കുന്നത് എന്നാണ് വിവരം. നിരവധി ബോളിവുഡ് ഡാൻസ് നമ്പറുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് നോറ ഫത്തേഹി.
#NoraFatehi is doing a dance number like Kaavaala in #Jailer2 🕺💃
— AmuthaBharathi (@CinemaWithAB) December 16, 2025
A High energy dance number, shoot currently happening in Chennai🎬
NoraFatehi is also doing one of the female lead in #Kanchana4, alongside RaghavaLawrenece🌟 pic.twitter.com/EE1CZAe1Gw
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.
Content Highlights: Nora Fatehi to dance in jailer 2 instead of tamannah