

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കം പിടിച്ചെടുത്ത് മിന്നുന്ന പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ബിജെപിക്കും വലിയ ആത്മവിശ്വാസം നല്‍കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയായി കണക്കാക്കിയാൽ, 2026-ലെ നിയമസഭയിൽ യുഡിഎഫിന് വൻ മുൻതൂക്കം ലഭിക്കുമെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോർപ്പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭ മണ്ഡലത്തിലും മുന്നിലെത്തിയ മുന്നണി ഏത് എന്നത് അടിസ്ഥാനമാക്കിയുള്ള ഈ പ്രവചനത്തിൽ യുഡിഎഫ് പത്ത് വർഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്ന് വ്യക്തമാക്കുന്നു. 2021-ലെ നിയമസഭാ ഫലങ്ങളുമായി താരതമ്യം ചെയ്ത് തയ്യാറാക്കിയ ഈ കണക്കില്‍ നാല് ജില്ലകളില്‍ യുഡിഎഫിന് സമഗ്രാധിപത്യമാണുള്ളത്. മട്ടന്നൂർ നഗരസഭയില്‍ വോട്ടെടുപ്പ് നടക്കാത്തിനാല്‍ മട്ടന്നൂർ നിയമസഭ മണ്ഡലത്തിലെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഓരോ മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകളുടെ ജില്ല തിരിച്ചുള്ള പ്രചനങ്ങള്‍ ഇങ്ങനെ
കാസർകോട് (5 സീറ്റുകൾ)
2021: എൽഡിഎഫ് - 3, യുഡിഎഫ് - 2
2026 പ്രവചനം: എൽഡിഎഫ് - 2, യുഡിഎഫ് - 3
കണ്ണൂർ (11 സീറ്റുകൾ)
2021: എൽഡിഎഫ് - 9, യുഡിഎഫ് - 2
2026 പ്രവചനം: എൽഡിഎഫ് - 5, യുഡിഎഫ് - 5 (മട്ടന്നൂർ ഒഴിവാക്കി)
കോഴിക്കോട് (13 സീറ്റുകൾ)
2021: എൽഡിഎഫ് - 11, യുഡിഎഫ് - 2
2026 പ്രവചനം: എൽഡിഎഫ് - 2, യുഡിഎഫ് - 11
വയനാട് (3 സീറ്റുകൾ)
2021: എൽഡിഎഫ് - 1, യുഡിഎഫ് - 2
2026 പ്രവചനം: യുഡിഎഫ് - 3, (എൽഡിഎഫ് സംപൂജ്യരാകും)
മലപ്പുറം (16 സീറ്റുകൾ)
2021: എൽഡിഎഫ് - 4, യുഡിഎഫ് - 12
2026 പ്രവചനം: യുഡിഎഫ് - 16, (എൽഡിഎഫ് സംപൂജ്യരാകും)
പാലക്കാട് (12 സീറ്റുകൾ)
2021: എൽഡിഎഫ് - 10, യുഡിഎഫ് - 2
2026 പ്രവചനം: യുഡിഎഫ് - 4, എൽഡിഎഫ് - 08
തൃശൂർ (13 സീറ്റുകൾ)
2021: എൽഡിഎഫ് - 12, യുഡിഎഫ് - 1
2026 പ്രവചനം: എൽഡിഎഫ് - 11, യുഡിഎഫ് - 2
എറണാകുളം (14 സീറ്റുകൾ)
2021: എൽഡിഎഫ് - 5, യുഡിഎഫ് - 9
2026 പ്രവചനം: യുഡിഎഫ് - 14 (മുഴുവൻ സീറ്റുകളും തൂത്തുവാരും)
ഇടുക്കി (5 സീറ്റുകൾ)
2021: എൽഡിഎഫ് - 4, യുഡിഎഫ് - 1
2026 പ്രവചനം: യുഡിഎഫ് - 4 , എല്‍ഡിഎഫ് - 1
കോട്ടയം (9 സീറ്റുകൾ)
2021: എൽഡിഎഫ് - 5, യുഡിഎഫ് - 4
2026 പ്രവചനം: എൽഡിഎഫ് - 3, യുഡിഎഫ് - 6
ആലപ്പുഴ (9 സീറ്റുകൾ)
2021: എൽഡിഎഫ് - 8, യുഡിഎഫ് - 1
2026 പ്രവചനം: എൽഡിഎഫ് - 6, യുഡിഎഫ് - 3
പത്തനംതിട്ട (5 സീറ്റുകൾ)
2021: എൽഡിഎഫ് - 5
2026 പ്രവചനം: യുഡിഎഫ് - 5, (എല്‍ഡിഎഫ് സംപൂജ്യരാകും)
കൊല്ലം (11 സീറ്റുകൾ)
2021: എൽഡിഎഫ് - 9, യുഡിഎഫ് - 2
2026 പ്രവചനം: എൽഡിഎഫ് - 7, യുഡിഎഫ് - 4
തിരുവനന്തപുരം (14 സീറ്റുകൾ)
2021: എൽഡിഎഫ് - 13, യുഡിഎഫ് - 1
2026 പ്രവചനം: എൽഡിഎഫ് - 10, യുഡിഎഫ് - 2, എൻഡിഎ - 2 (നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് എന്‍ഡിഎ മുന്നണിക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കുക.)
ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫ് 80 സീറ്റുകളുമായി അധികാരത്തിലേക്ക് തിരിച്ച് വരും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 41 സീറ്റുകള്‍ മാത്രമായിരുന്നു മുന്നണിക്ക് നേടാന്‍ സാധിച്ചത്. 99 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ആകട്ടെ 58 സീറ്റുകളുമായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. ബിജെപി ആദ്യമായി നിയമസഭയില്‍ 2 സീറ്റുകള്‍ നേടുകയും ചെയ്യും.