

പാലക്കാട്: പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ബാലഗംഗാധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താൻ ബിജെപിയിലേക്ക് ചേർന്നതെന്നാണ് ബാലഗംഗാധരൻ്റെ വിശദീകരണം. സത്യം പറഞ്ഞതിന് സിപിഐഎം തന്നെ മാറ്റി നിര്‍ത്തിയെന്നും പാർട്ടി വ്യക്തികേന്ദ്രീകൃതമാകുന്നുവെന്നും ബാലഗംഗാധരൻ ആരോപിച്ചു.
Content Highlights: Palakkad CPIM Panchayat President joins BJP