സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; കോഴിക്കോട് UDF ആഘോഷത്തിനിടെ യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ ഒരു യുവാവ് ചികിത്സയിൽ

സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു; കോഴിക്കോട് UDF ആഘോഷത്തിനിടെ യുവാവിന് ദാരുണാന്ത്യം
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ അപകടം. സ്‌കൂട്ടറിന് തീപിടിച്ച് ഒരാൾ മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ബാലുശേരി കുറുമ്പൊയിൽ
വയലട റൂട്ടിലാണ് അപകടമുണ്ടായത്.

മലപ്പുറത്തും വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകൻ മരിച്ചിരുന്നു. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലായിരുന്നു സംഭവം. ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയുമായിരുന്നു.

Content Highlights: a men dead at cracker explosion at kozhikode at udf celebration

dot image
To advertise here,contact us
dot image