

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വൈക്കത്ത് എൽഡിഎഫ് വിമത സ്ഥാനാർത്ഥിക്ക് മർദനം. വൈക്കം നഗരസഭയിലെ 13ാം വാർഡിൽ നിന്ന് ജയിച്ച എൽഡിഎഫ് വിമത സ്ഥാനാർത്ഥി എ സി മണിയമ്മയ്ക്കും സഹപ്രവർത്തർക്കുമാണ് മർദനമേറ്റത്. സിപിഐഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി.
വാർഡിൽ വിജയിച്ച മണിയമ്മയും സംഘവും നന്ദി രേഖപ്പെടുത്താൻ വീടുകൾ കയറുന്നതിനിടെയയിരുന്നു അസഭ്യവും മർദനവും. മണിയമ്മ 288 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആശ ലിജി കുമാറിന് 168 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സിപിഐഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പ്ലാവിളയിലാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗത്തിന്റെയും തെരഞ്ഞെടുപ്പ് ഓഫീസുകൾ തകർത്തു. പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉടലെടുത്തതിന് പിന്നാലെ
സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
Content Highlights: LDF rebel candidate beaten up in Vaikom