

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്. കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
Content Highlight; A five-year-old boy slipped and fell into a well while playing; Miraculously escaped by hanging on the rope