ശബരിമലയില്‍ ഭക്തര്‍ക്കും അന്നദാനം നടത്താം

സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഉള്ള കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന സ്വീകരിക്കും.

ശബരിമലയില്‍ ഭക്തര്‍ക്കും അന്നദാനം നടത്താം
dot image

ശബരിമല: ശബരിമലയില്‍ ഇനി ഭക്തര്‍ക്കും അന്നദാനം നടത്താം. ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ച ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇത് നടത്താന്‍ ഏല്‍പ്പിച്ചിട്ടുള്ളത്.

അന്നദാനത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്ന തുക ട്രസ്റ്റിലേക്ക് സംഭാവനയായി നല്‍കാം. തുക ചെക്കായോ ഡിഡി ആയോ ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശബരിമല ദേവസ്വം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കാം. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ബില്‍ഡിങ്‌സ്, നന്ദന്‍കോട്, തിരുവനന്തപുരം എന്ന വിലാസത്തിലും അയക്കാം.

സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഉള്ള കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188911696( അസി. എക്‌സിക്യൂട്ടീവ് ഓഫീസര്‍).

dot image
To advertise here,contact us
dot image