

കാസര്‍കോട്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശി കുഞ്ഞിരാമനാ(65)ണ് മരിച്ചത്. ഉച്ചയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്ഇബിയുടെയുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പരാതി. ഉപയോഗ ശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണത്. ഇതിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്ന് സ്ഥലം ഉടമ വേണു പറഞ്ഞു.
വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നും സ്ഥലം ഉടമ വ്യക്തമാക്കി. എന്നാല്‍ ലൈനിലെ സപ്ലൈ കട്ട് ചെയ്തിരുന്നുവെന്ന് കെഎസ്ഇബി പ്രതികരിച്ചു. മറ്റാരോ ആവശ്യത്തിനായി ലൈന്‍ കണക്ട് ചെയ്ത് ഉപയോഗിച്ചെന്നും കെഎസ്ഇബി വിശദീകരിച്ചു.
Content Highlights: Farmer dies due to electric shock at kasaragod