ശബരിമല മണ്ഡലകാലം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ; വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്പനയിൽനിന്ന്

47 കോടി രൂപയാണ് അരവണ വില്പനയിലൂടെയുള്ള വരുമാനം

ശബരിമല മണ്ഡലകാലം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ; വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്പനയിൽനിന്ന്
dot image

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണിത്. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.

വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽനിന്നാണ്. 47 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 32 കോടി രൂപയായിരുന്നു. ഇത്തവണ 46.86 ശതമാനത്തിന്റെ വർധനവാണ് അരവണ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായത്.

അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയിൽ നിന്നുള്ള വരുമാനം 26 കോടിയാണ്. 2024ൽ ഇതേസമയം 22 കോടി ആയിരുന്നു കാണിക്ക വരുമാനം. 18.18 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ കാണിക്ക വരുമാനത്തിലുണ്ടായത്.

അതേസമയം ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30വരെ ശബരിമലയിൽ എത്തിയത്.

Content Highlights: Sabarimala income in this season

dot image
To advertise here,contact us
dot image