

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി വി കെ സനോജ്. കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന് വലിയ പിന്തുണ കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അതിനായി കോൺഗ്രസ് വാർ റൂം പോലും തുറന്നെന്നും വി കെ സനോജ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വേണ്ടി സിനിമാ നടിമാരെ കൊണ്ടുവരികയും റീൽസ് ഉണ്ടാക്കുകയും ചെയ്തെന്നും ആ ഘട്ടത്തിൽ പോലും പുറത്തുവന്നത് തന്റെ ശബ്ദമല്ലെന്ന് പറയാനുളള ധൈര്യം രാഹുൽ കാണിച്ചില്ലെന്നും വി കെ സനോജ് പറഞ്ഞു
'ഇനി ന്യായമൊന്നും പറയാനില്ല. ഇന്നലെയാണ് ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ട ദിനം കെ സുധാകരന്‍ രാഹുലിനെ ന്യായീകരിക്കാനായി മാധ്യമങ്ങളെ കണ്ടത്. ഇതൊക്കെ സാധാരണ സംഭവമാണ്. അവന്‍ നല്ല പയ്യനാണ് എന്നാണ് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ പല നേതാക്കളും ഇയാള്‍ക്ക് വലിയ പിന്തുണ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വാര്‍ റൂം തുറന്നു. ഇയാളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വേണ്ടി സിനിമാനടിമാരെ കൊണ്ടുവരുന്നു, റീല്‍സ് ഉണ്ടാക്കുന്നു, പിന്തുണച്ചുളള കമന്റുകള്‍ ഇടുന്നു. നിരവധി പെണ്‍കുട്ടികളുടെ നിലവിളി കൊണ്ട് കേരളീയ സമൂഹത്തിന് നാണക്കേടുണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. ആ ഘട്ടത്തിലും എന്റെ ശബ്ദമല്ല അത്, മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പറയാനുളള ധൈര്യം രാഹുലിന് ഉണ്ടായിട്ടില്ല': വി കെ സനോജ് പറഞ്ഞു.
Content Highlights: Congress opened a war room for Rahul, brought in film actresses to improve his image: VK Sanoj