ഭാര്യാ മാതാവിനെയും സഹോദരന്‍റെ ഭാര്യയെയും മർദ്ദിച്ചു; പെരിങ്ങോം സിപിഒക്കെതിരെ പരാതി

പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് പരാതി

ഭാര്യാ മാതാവിനെയും സഹോദരന്‍റെ ഭാര്യയെയും മർദ്ദിച്ചു; പെരിങ്ങോം സിപിഒക്കെതിരെ പരാതി
dot image

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് പൊലീസുകാരൻ സ്ത്രീകളെ മർദ്ദിച്ചതായി പരാതി. ഭാര്യ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദിച്ചുവെന്നാണ് പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെതിരായ പരാതി.

പരിക്കേറ്റ ഭാര്യ മാതാവ് പ്രമീള, സഹോദരന്റെ ഭാര്യ ധന്യ എന്നിവർ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് മർദനത്തിന് പിന്നിൽ. ഇന്നലെ വൈകീട്ടാണ് സംഭവം. സതീശന്റെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ കുഞ്ഞിനെ കാണുന്നതിനായാണ് ഇദ്ദേഹം ഭാര്യവീട്ടിലെത്തിയത്. എന്നാൽ ഈ സമയം ഭാര്യക്കൊപ്പം കുട്ടി പുറത്തുപോയതായിരുന്നു. ഇക്കാര്യം സതീശനെ ഭാര്യാമാതാവ് അറിയിച്ചതോടെ പ്രകോപിതനായി. തനിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ് ആദ്യം ബഹളം വെച്ച സതീശ് ഇവരെ മർദ്ദിക്കുകയായിരുന്നു.

Content Highlights: Complaint against policeman in Kanhangad, Kasaragod attacked women

dot image
To advertise here,contact us
dot image