ഫോളോ ഓൺ വേണോ?, രണ്ട് മിനിറ്റെന്ന് പറഞ്ഞ് ഡ്രസിങ് റൂമിലേക്കോടി; പിന്നാലെ ബാവുമ NO പറഞ്ഞു

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്

ഫോളോ ഓൺ വേണോ?, രണ്ട് മിനിറ്റെന്ന് പറഞ്ഞ് ഡ്രസിങ് റൂമിലേക്കോടി; പിന്നാലെ ബാവുമ NO പറഞ്ഞു
dot image

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 201ന് ഓൾഔട്ടായതോടെ ആതിഥേയരെ ഫോളോ ഓൺ ചെയ്യിപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അംപയർമാർ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോൾ രണ്ട് മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ എന്നായിരുന്നു ബാവുമയുടെ മറുപടി.

പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബാവുമ പരിശീലകൻ ഉൾപ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓൺ വേണ്ടെന്നും തങ്ങൾ ബാറ്റ് ചെയ്തോളാമെന്നും അംപയർമാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിവിടാൻ അവസരം ഉണ്ടായിട്ടും ഫോളോ ഓൺ ഉപേക്ഷിക്കാനായിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ തീരുമാനം.

അതേ സമയം ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 201ന് പുറത്താക്കി 288 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 260 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇതോടെ 549 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർന്നത്. എന്നാൽ പക്ഷെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്.

Content Highlights: Temba Bavuma asks for '2 minutes', runs to the dressing room to call

dot image
To advertise here,contact us
dot image