'നിങ്ങൾ ബോസ് കളിച്ചപ്പോൾ ഇന്ത്യൻ ടീം തകർന്നു'; ഗംഭീറിനെതിരെ വിമർശനവുമായി വിരാടിന്റെ സഹോദരൻ

ഇതിനെല്ലാം കാരണം ചിലരുടെ ബോസ് കളിയാണെന്നും ഗംഭീറിന്റെ പേര് പരാമർശിക്കാതെ വികാസ് കൂട്ടിച്ചേർത്തു.

'നിങ്ങൾ ബോസ് കളിച്ചപ്പോൾ ഇന്ത്യൻ ടീം തകർന്നു'; ഗംഭീറിനെതിരെ വിമർശനവുമായി വിരാടിന്റെ സഹോദരൻ
dot image

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലാണ്. അത്ഭുതങ്ങൾ സംഭവിച്ച് മത്സരം സമനിലയായാൽ പോലും ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചത് കൊണ്ട് തന്നെ അവർക്ക് പരമ്പര സ്വന്തമാക്കാനാകും.

അതേ സമയം തോൽവി ഭീഷണി മുന്നിൽ നിൽക്കവെ കോച്ച് ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കൂടുതൽ മൂർച്ച കൂടി വരികയാണ്. നിരവധി മുൻ താരങ്ങളും ആരാധകരും ഇതിനകം തന്നെ ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇപ്പോഴിതാ ഗംഭീറിനെതിരെ പരോക്ഷ വിമർശനവുമായി എത്തിയിരിക്കുയാണ് വിരാട് കോഹ്‌ലിയുടെ സഹോദരനായ വികാസ് കോഹ്‌ലി.

വിദേശ മണ്ണിലും ജയം ഉറപ്പാക്കുന്ന ടീമായിരുന്നു നമ്മുടേതെന്നും എന്നാൽ സ്വന്തം മണ്ണിൽ ഒരു സമനിലയെങ്കിലും നേടാൻ നമ്മൾ വിയർക്കുകയാണെന്നും വികാസ് പറഞ്ഞു. ഇതിനെല്ലാം കാരണം ചിലരുടെ ബോസ് കളിയാണെന്നും ഗംഭീറിന്റെ പേര് പരാമർശിക്കാതെ വികാസ് കൂട്ടിച്ചേർത്തു.

ഗംഭീറിന് കീഴിലാണ് സമ്മർദ്ദങ്ങൾക്കൊടുവിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റിൽ നിന്നും വിരമിച്ചിരുന്നത്. ശേഷം യുവ നായകൻ ഗില്ലിന് കീഴിൽ പുതിയ ഒരു സംഘത്തെ തയ്യാറാക്കിയെങ്കിലും ഫലം കണ്ടില്ല.

Content Highlights:vikas kohli on gambhir india vs southafrica

dot image
To advertise here,contact us
dot image