ഡ്യൂഡിൽ തകർത്തു, അടുത്തത് പക്കാ എന്റർടെയ്നർ; ഹൃദു ഹാറൂൺ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഫാമിലി പടം എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ച സെൽവകുമാർ തിരുമാരൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്

ഡ്യൂഡിൽ തകർത്തു, അടുത്തത് പക്കാ എന്റർടെയ്നർ; ഹൃദു ഹാറൂൺ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
dot image

ചെന്നൈയുടെ വർണ്ണാഭമായ പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ എന്റർടൈനർ ചിത്രം ടെക്‌സാസ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡ്യൂഡ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, തഗ്സ്, ബാഡ് ഗേൾ തുടങ്ങിയ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഹൃദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിൽ മിസ്റ്റർ ഭരത്, ഐ ആം ഗെയിം എന്നീ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്ത വിശ്വനാഥൻ നായികയായി എത്തുന്നു.

റോഹിണി മൊല്ലേറ്റി, സച്ചന, വഫ ഖത്തീജ, പീറ്റർ കെ, പാർഥിബൻ കുമാർ, ആന്റണി ദാസൻ, സംയുക്ത ഷാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാമിലി പടം എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ച സെൽവകുമാർ തിരുമാരൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ടെക്സസ് ടൈഗറിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ഓഷോ വെങ്കട്ടാണ്. ഛായാഗ്രഹണം: വിഷ്ണു മണി വടിവു, എഡിറ്റിംഗ് : പ്രവീൺ ആന്റണി എന്നിവരാണ്. യുകെ സ്ക്വാഡിന്റെ ബാനറിൽ ബാലാജി കുമാർ, പാർഥിബൻ കുമാർ, സെൽവ കുമാർ തിരുമാരൻ, സുജിത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിലെ വിവിധ ലൊക്കേഷനുകളിൽ ടെക്‌സാസ് ടൈഗറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Hridhu Haroon film first look out now

dot image
To advertise here,contact us
dot image