

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി നേതാവ് ഹരി കോട്ടേത്താണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്റെ ബന്ധു കൂടിയാണ് ഹരി കോട്ടത്ത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ കാരണമാണ് പാര്‍ട്ടി വിട്ടത്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
Content Highlights: BJP district committee member joins CPIM