മലപ്പുറത്ത് മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം: രണ്ടുപേർ പിടിയിൽ

സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇരുവരും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു

മലപ്പുറത്ത് മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം: രണ്ടുപേർ പിടിയിൽ
dot image

മലപ്പുറം: മലപ്പുറം കിഴിശേരിയില്‍ മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കിഴിശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇരുവരും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇരുമ്പുവടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടികള്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്ന് മനസ്സിലായ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു. കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈന്‍ ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Two arrested in Malappuram for brutally beating minors who attempted to steal from supermarket

dot image
To advertise here,contact us
dot image