

2025 വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകിരീടം നിലനിർത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ വനിത കബഡി ലോകകപ്പ് കിരീടം ഉയർത്തുന്നത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച് സെമിഫൈനലിലെത്തിയ ഇന്ത്യ ഇറാനെ 33–21ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പിൽ അപരാജിത പ്രകടനം കാഴ്ചവെച്ചാണ് ചൈനീസ് തായ്പേയിയും മുന്നേറിയത്. സെമിഫൈനലിൽ ആതിഥേയരായ ബംഗ്ലാദേശിനെ 25–18ന് പരാജയപ്പെടുത്തിയാണ് ചൈനീസ് തായ്പേയ് ഫൈനലിലെത്തിയത്.
Content Highlights: Women’s Kabaddi World Cup: India crowned champions again