ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കും തിരക്കും; 10 പേർ ആശുപത്രിയിൽ

ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി

ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കും തിരക്കും; 10 പേർ ആശുപത്രിയിൽ
dot image

കാഞ്ഞങ്ങാട്: കാസർഗോഡ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. കാസർകോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്താണ് പരിപാടി. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു.

Also Read:

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു. ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു.

Content Highlights: Huge crowd during Kasaragod music event of hanaan shah

dot image
To advertise here,contact us
dot image