

തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾ തട്ടുകടയിൽ നിന്ന് ചായയും കൊച്ചുവർത്തമാനം പറഞ്ഞ് റോഡിലൂടെ നടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നുമെങ്കിലും എല്ലാ ചിത്രങ്ങളും എഐ ആണ്. ഇപ്പോഴിതാ ഇതിന് സമാനമായി മലയാളം സൂപ്പർതാരങ്ങളുടെ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുകയാണ്.
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, ജയറാമും, പൃഥ്വിരാജും അടക്കമുള്ളവരെ ഈ ചിത്രത്തിൽ കാണാം. എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്. ഇതിനൊപ്പം തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
Kollywood നെ കണ്ട് Mollywood ഉം ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ... ❤️#mammootty #mohanlal #sureshgopi #jayaram #dileep #KunchackoBoban #PrithvirajSukumaran #fahadhfaasil pic.twitter.com/6fpWZ8sJv0
— Klick Now 4 Cinema (@Klicknow) November 22, 2025
എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. കൂടാതെ ഈ ലുക്കിൽ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാൽ നല്ലത് ആയിരിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്.
Aaarghh this is sooo good. ❤️ pic.twitter.com/hGdO9DJq7p
— Surya NFC (@SuryaNFC3) November 23, 2025
നേരത്തെ പുറത്തുവന്ന തമിഴ് താരങ്ങളുടെ ചിത്രങ്ങളിൽ അജിത്, രജനികാന്ത്, കമൽഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെയെല്ലാം കാണാം. എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്. കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ഈ ചിത്രങ്ങളിൽ ഉണ്ട്. 'തമിഴ് ഹീറോസ് ടീം ഔട്ടിങ്' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.
Content Highlights: images of malayalam actors in local attire fans got shocked