

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ.
'ദുൽഖറിനെ തിയേറ്ററിൽ കാണാനായി ഞാനും കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അതനുസരിച്ച് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അങ്ങനെ തന്നെ വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാനും എല്ലാവരും പണിയെടുക്കുന്നുണ്ട്', നഹാസിന്റെ വാക്കുകൾ. ഐ ആം ഗെയിം ഷൂട്ടിംഗ് നടക്കുകയാണ്…അതിൽ ആക്ഷനും നല്ല അലർച്ചകളും ഒക്കെയുണ്ട്. ഞാൻ രണ്ടു വർഷമായിട്ട് അന്യഭാഷാ ചിത്രങ്ങളുമായിട്ടാണ് നാട്ടിലേക്ക് വരുന്നതെന്ന് അറിയാം പക്ഷേ ഐ ആം ഗെയിം നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും. ചിത്രം അടുത്ത വർഷം ഏപ്രിൽ റിലീസ് ചെയ്യാനാണ് പ്ലാൻ', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ ദുൽഖർ പറഞ്ഞത്.
സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
Nahas hidhayath about #ImGame 😇🔥#DulquerSalmaan #Kaantha pic.twitter.com/j7TiNYL8ft
— Dulquer Trends Official (@DulquerTrends_) November 23, 2025
കാന്തയാണ് അവസാനമായി പുറത്തിറങ്ങിയ ദുൽഖർ ചിത്രം. ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്കു പ്രവേശിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്. ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്കു പ്രവേശിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Content Highlights: Nahas Hidayath about DQ film I am Game