ലീഗിന് സീറ്റ് നല്‍കി; മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി പ്രതിഷേധം

ഫര്‍ണീച്ചറുകളും മറ്റും എടുത്തുമാറ്റിയ ശേഷമാണ് ഓഫീസ് പൂട്ടിയത്

ലീഗിന് സീറ്റ് നല്‍കി; മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി പ്രതിഷേധം
dot image

കാസര്‍കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടി. മണ്ഡലം പ്രസിഡന്റ് പനീഫിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഓഫീസ് താഴിട്ട് പൂട്ടിയത്. ഫര്‍ണീച്ചറുകളും മറ്റും എടുത്തുമാറ്റിയ ശേഷമാണ് ഓഫീസ് പൂട്ടിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് സീറ്റും മുസ്‌ലിം ലീഗിന് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ നടപടി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മൂന്ന് സീറ്റുകളില്‍ ഒരു സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ ലീഗിനുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇത്തവണ ഇത് പൂര്‍ണമായും ലീഗിന് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. നേരത്തെ സീറ്റ് ധാരണയില്‍ പ്രാദേശിക നേതാക്കള്‍ പ്രതിഷേധം ഉന്നയിച്ചിരുന്നു. മുസ്‌ലീം ലീഗിനോടുള്ള വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്നും ജില്ലാ നേതൃത്വത്തോടാണ് പ്രതിഷേധമെന്നുമാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍ ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

Content Highlights- Congress office from manjeswaram locked by workers

dot image
To advertise here,contact us
dot image