പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റു; കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ണൂരിൽ വയോധിക മരിച്ചു

കാട് വെട്ടിത്തെളിക്കുന്നതിനിടയായിരുന്നു അപകടം

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റു; കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ണൂരിൽ വയോധിക മരിച്ചു
dot image

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധിക ഷോക്കേറ്റ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി സരോജിനി(65)യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലിക്കുപോയതായിരുന്നു സരോജിനി. കാട് വെട്ടിത്തെളിക്കുന്നതിനിടയായിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് ലൈൻ അറിയാതെ ദേഹത്ത് തട്ടുകയായിരുന്നു. സരോജിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Content Highlight : Accident while clearing forest; Woman worker dies of shock in Koothuparamba, Kannur

dot image
To advertise here,contact us
dot image