

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് റിഷഭ് പന്തിന്റെ മിന്നൽ സ്റ്റമ്പിങ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ കൈൽ വെരെയ്നെയെ ആണ് പന്ത് മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. ഓഫ്സൈഡിൽ വൈഡ് വരയിൽ വന്ന പന്താണ് റിഷഭ് പിടിച്ചെടുത്ത് സ്റ്റമ്പ് ചെയ്തത്.
45 റൺസ് നേടിയ വെരെയ്നെ രവീന്ദ്ര ജഡേജയുടെ ബൗളിങ്ങിലാണ് പന്ത് സ്റ്റമ്പ് ചെയ്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കൻ സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 360 റൺസിലെത്തി. 76 റൺസോടെ സെനുരാൻ മുത്തുസാമി ക്രീസിൽ തുടരുകയാണ്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമാക്കാതെ ദക്ഷിണാഫ്രിക്ക മുന്നോട്ടുപോയി. രണ്ടാം സെഷനിലാണ് കൈൽ വെരെയ്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്. വെരെയ്നെയും മുത്തുസ്വാമിയും ചേർന്ന ഏഴാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു.
നേരത്തെ ആദ്യ ദിവസം എയ്ഡാൻ മാർക്രം 38, റയാൻ റിക്ലത്തൺ 35, ട്രിസ്റ്റൻ സ്റ്റബ്സ് 49, ക്യാപ്റ്റൻ തെംബ ബവൂമ 41, ടോണി ഡി സോർസി 28 എന്നിവരും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: Rishabh's fine stumping, Jadeja Outfoxes Verreynne