'ഞാനൊരു സംഭവം തന്നെ...'; സ്വന്തം പെർഫോമൻസ് കണ്ട് കണ്ണുതള്ളി ബാലയ്യ, വൈറലായി നടന്റെ അഖണ്ഡ ട്രെയ്‌ലർ റിയാക്ഷൻ

ട്രെയ്‌ലർ പ്രീമിയർ ചെയ്യുന്ന സമയത്ത് അണിയറപ്രവർത്തകർക്കൊപ്പം ആകാംഷയോടെ കാണുന്ന നടനെയും കാണാം

'ഞാനൊരു സംഭവം തന്നെ...'; സ്വന്തം പെർഫോമൻസ് കണ്ട് കണ്ണുതള്ളി ബാലയ്യ, വൈറലായി നടന്റെ അഖണ്ഡ ട്രെയ്‌ലർ റിയാക്ഷൻ
dot image

തന്റെ പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ ട്രെയ്‌ലർ കണ്ട് മതിമറന്ന് നിൽക്കുന്ന ബാലയ്യയുടെ റിയാക്ഷൻ വീഡിയോ വൈറലായി. ട്രെയ്‌ലർ പ്രീമിയർ ചെയ്യുന്ന സമയത്ത് അണിയറപ്രവർത്തകർക്കൊപ്പം ആകാംഷയോടെ കാണുന്ന നടനെയും കാണാം. മുഖത്ത് മിന്നി മാറി പോകുന്ന എക്സ്പ്രെഷൻസ് കണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Balayya in Akhanda 2

തന്റെ സിനിമയുടെ സീനുകൾ കണ്ട് ഞെട്ടാൻ വേറെ ആരുടെയും ആവശ്യമില്ല എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്. ഡാക്കു മഹാരാജിന് ശേഷം കേരളത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയെങ്കിലും ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ ട്രോൾമഴയാണ് ലഭിക്കുന്നത്. അഖണ്ഡയിലെ ഓവർ ദി ടോപ് ആക്ഷൻ രംഗങ്ങൾ കണ്ട് തലവേദന എടുക്കുന്നുവെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

Balayya Akhanda 2 Trailer Reaction

ഒരു പക്കാ മാസ് എന്റെർറ്റൈനെർ ആണെന്ന് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകും. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാണ് ട്രെയിലറിൽ. നേരത്തെ ഇറങ്ങിയ ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ​ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എസ് തമൻ ആണ് ​ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് തമൻ നൽകിയിരിക്കുന്ന സ്കോറിന് പ്രത്യേക കയ്യടി ലഭിക്കുന്നുണ്ട്.

Balayya trailer reaction akhanda

സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്. ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Balayya Reacts to Akhanda 2 Trailer and got mesmerized video went viral

dot image
To advertise here,contact us
dot image