

ഓസ്ട്രേലിയൻ ഓപൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാൻ്റെ യൂഷി തനകയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ കിരീട നേട്ടം. വെറും 38 മിനിറ്റിനുള്ളിൽ ഫൈനലിൽ ലക്ഷ്യ സെൻ എതിരാളിയെ കീഴടക്കി. സ്കോർ 21-15, 21-11.
മത്സരത്തിന്റെ തുടക്കം മുതൽ ലക്ഷ്യയുടെ ആധിപത്യം കളിക്കളത്തിൽ പ്രകടമായിരുന്നു. സെമിയിൽ ആദ്യ ഗെയിമിൽ പിന്നിൽ പോയതിന് ശേഷം ലക്ഷ്യ തിരിച്ചുവന്നതിനാൽ ഫൈനലിൽ കൂടുതൽ മികച്ച പോരാട്ടം താരം നടത്തി. ഈ വർഷത്തെ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ തന്റെ ആദ്യ കിരീടമാണ് ലക്ഷ്യ സെൻ സ്വന്തമാക്കിയത്.
കിരീടനേട്ടം രണ്ട് വിരലുകളും ചെവിയിൽ വെച്ചാണ് ലക്ഷ്യ ആഘോഷിച്ചത്. തനിക്കെതിരായ വിമർശനങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നാണ് ലക്ഷ്യ ഇതുവഴി ഉദ്ദേശിച്ചത്. പിന്നാലെ പരിശീലകനൊപ്പവും തന്റെ പിതാവിനൊപ്പവും ലക്ഷ്യ സെൻ വിജയം ആഘോഷിച്ചു. ഇരുവരെയും ആലിംഗനം ചെയ്താണ് താരം വിജയം ആഘോഷിച്ചത്.
Content Highlights: Lakshya Sen wins Australian Open