തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ഗുണ്ടകളുടേത് പ്രവാസി വ്യവസായിയുടെ വിശ്വസ്തരുടെ കാർ

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ സുനിലിനും ഡ്രൈവര്‍ക്കും വെട്ടേറ്റിരുന്നു

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ഗുണ്ടകളുടേത് പ്രവാസി വ്യവസായിയുടെ വിശ്വസ്തരുടെ കാർ
dot image

തൃശൂര്‍: തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച ഗുണ്ടാസംഘത്തെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കം ക്വട്ടേഷനിലെത്തിയതാണെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പും സുനിലിന് നേരെ ആക്രമണ ശ്രമമുണ്ടായിരുന്നു. പ്രവാസി വ്യവസായിയുടെ വിശ്വസ്തരാണ് ആക്രമിച്ചതെന്നാണ് നിഗമനം. ഗുണ്ടകളെ പിടിക്കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ വിശ്വസ്തരുടേതാണ് കാർ.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ സുനിലിനും ഡ്രൈവര്‍ക്കും വെട്ടേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി വെളപ്പായയിലെ വീടിന് മുന്നിലായിരുന്നു സംഭവം. തിയേറ്ററില്‍ നിന്നും വീട്ടിലെത്തിയ ശേഷം സുനിലിന്റെ ഡ്രൈവര്‍ വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

Content Highlights: Thrissur ragam theatre ownr attack case update

dot image
To advertise here,contact us
dot image