'കമന്ററി ബോക്‌സില്‍ തന്നെ ഇരുന്നോ'; കണ്ണീരണിഞ്ഞ സ്റ്റുവര്‍ട്ട് ബ്രോഡിനെ ട്രോളി മാത്യു ഹെയ്ഡന്‍, വീഡിയോ

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാവാതെ ജോ റൂട്ട് പുറത്തായതിന് പിന്നാലെ സ്റ്റുവർട്ട് ബ്രോഡ് നിരാശനായി കരഞ്ഞിരുന്നു

'കമന്ററി ബോക്‌സില്‍ തന്നെ ഇരുന്നോ'; കണ്ണീരണിഞ്ഞ സ്റ്റുവര്‍ട്ട് ബ്രോഡിനെ ട്രോളി മാത്യു ഹെയ്ഡന്‍, വീഡിയോ
dot image

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇം​ഗ്ലണ്ട് മുന്നോട്ടുവെച്ച 205 റൺസിന്റെ വിജയലക്ഷ്യം വെറും 28 2 ഓവറിലാണ് മറികടന്നത്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും അർധ സെഞ്ച്വറിയടിച്ച് മാർനസ് ലബുഷെയ്നും തിളങ്ങിയതോടെ ഓസ്ട്രേലിയ അനായാസവിജയം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ ഇം​ഗ്ലണ്ട് മുൻ താരം സ്റ്റുവർട്ട് ബ്രോഡും ഓസീസ് മുൻ താരം മാത്യു ഹെയ്ഡനും തമ്മിൽ കമന്ററിക്കിടെയുണ്ടായ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ചർ‌ച്ചയാവുന്നത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാവാതെ ജോ റൂട്ട് പുറത്തായതിന് പിന്നാലെ സ്റ്റുവർട്ട് ബ്രോഡ് നിരാശനായി കരഞ്ഞിരുന്നു. പിന്നാലെ ബ്രോഡിനൊപ്പം കമന്ററി ബോക്സിലുണ്ടായിരുന്ന മാത്യു ഹെയ്ഡൻ ബ്രോഡിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ബ്രോഡിനോട് കമന്ററി ബോക്സിൽ തന്നെ ഇരിക്കാനായിരുന്നു ഹെയ്ഡൻ പറഞ്ഞത്.

ഓസ്ട്രേലിയയില്‍ സെഞ്ച്വറിയില്ലെന്ന നാണക്കേട് മാറ്റാനിറങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തുകയാണ് ചെയ്തത്. രണ്ടാം ഇന്നിംഗ്സില്‍ 11 പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമെടുത്ത റൂട്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ആദ്യ ഇന്നിംഗ്സില്‍ ഏഴ് പന്ത് നേരിട്ട റൂട്ട് പൂജ്യത്തിന് പുറത്താവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും റൂട്ട് നിരാശപ്പെടുത്തിയതോടെ ഒരുനിമിഷം കണ്ണടച്ചിരുന്ന ബ്രോഡ് ദീര്‍ഘനിശ്വാസം വിട്ടശേഷം കണ്ണീരൊപ്പുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ‌ വൈറലാവുകയും ചെയ്തു.

Content Highlights: 'Stay in commentary box': Matthew Hayden roasts Stuart Broad during England's 2nd innings collapse

dot image
To advertise here,contact us
dot image