

ആഷസ് പരമ്പരയിലെ ആദ്യ മത്സരമായ പെർത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആഷസ് ചരിത്രത്തിൽ തന്നെ അതിവേഗത്തിൽ മത്സരം തീർന്ന മത്സരമായിരുന്നു ഇത്. വെറും രണ്ട് ദിവസം കൊണ്ടാണ് കളി തീർന്നത്. ഓസീസിന്റെ വിജയത്തിൽ നിർണായകമായത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു. 83 പന്തില്‍ 123 റണ്‍സടിച്ച ഹെഡ് 16 ഫോറുകളും നാല് സിക്സറുകളും പറത്തി.
മത്സരശേഷം ഹെഡ് മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികളോട് ക്ഷമാപണം നടത്തി.. ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു. അത് ഞങ്ങളെ പ്രതിരോധത്തിലാക്കി. എന്നാല്‍ കളി നഷ്ടപ്പെടരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇതുപോലുള്ള ഒരു വിജയം നേടുന്നത് മഹത്തായ കാര്യമാണ്. നാളത്തേക്ക് ടിക്കറ്റെടുത്ത 60,000 ക്രിക്കറ്റ് പ്രേമികളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഓസീസ് താരം കൂട്ടിചേര്‍ത്തു.
അതേ സമയം ആദ്യ ദിനവും രണ്ടാം ദിനവും പെർത്തിൽ എത്തിയ കാണികളുടെ എണ്ണം ചരിത്രത്തിലെ റെക്കോർഡായി മാറിയിരുന്നു. ആദ്യ ദിവസം 51,531 കാണികൾ മത്സരം കാണാനെത്തിയെന്നാണ് കണക്കുകൾ. രണ്ടാം ദിനം അതിനേക്കാൾ ഉയർന്നു.
ഏതായാലും ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടിന് ബ്രിസ്‌ബേനിലെ ഗാബയില്‍ തുടങ്ങും.
Content Highlights: travis head says sorry to fans after ashes win in perth vs england