മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; പത്തനംതിട്ടയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

ജില്ലാ പഞ്ചായത്തിലെ കോഴഞ്ചേരി ഡിവിഷനിൽനിന്ന് സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് നീക്കം

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; പത്തനംതിട്ടയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു
dot image

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം ആണ് രാജിവെച്ചത്.


ജില്ലാ പഞ്ചായത്തിലെ കോഴഞ്ചേരി ഡിവിഷനിൽനിന്ന് സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് രാജി. ജില്ലാ കോർ കമ്മിറ്റിയിൽ മറ്റൊരു നേതാവിനാണ് ഈ സീറ്റ് നൽകിയത്. അതേസമയം പാർട്ടി അംഗത്വത്തിൽ തുടരുമെന്ന് ജെറി മാത്യു സാം വ്യക്തമാക്കി. മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റാണ് ജെറി മാത്യു സാം.

Content Highlights: Congress Pathanamthitta Block Committee President resigns after not getting seat to contest in local body elections

dot image
To advertise here,contact us
dot image