ക്യാപ്റ്റനായി പാറ്റ് കമ്മിൻ‌സ് തുടരും; പ്രഖ്യാപനവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

ഐപിഎല്ലിൽ അടുത്ത സീസണിലേക്കുള്ള താരങ്ങളെ ടീമുകൾ നിലനിർത്തിയതിന് പിന്നാലെയാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് കമ്മിൻസ് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്

ക്യാപ്റ്റനായി പാറ്റ് കമ്മിൻ‌സ് തുടരും; പ്രഖ്യാപനവുമായി സൺറൈസേഴ്സ് ഹൈദരാബാദ്
dot image

ഐപിഎൽ അടുത്ത സീസണിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനായി പാറ്റ് കമ്മിൻസ് തുടരുമെന്ന് ടീം മാനേജ്മെന്റിന്റെ സ്ഥിരീകരണം. ഐപിഎല്ലിൽ അടുത്ത സീസണിലേക്കുള്ള താരങ്ങളെ ടീമുകൾ നിലനിർത്തിയതിന് പിന്നാലെയാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് കമ്മിൻസ് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ പരിക്കിന്റെ പിടിയിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ പാറ്റ് കമ്മിൻസ്. എങ്കിലും ഈ മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്സ് ഹൈദരാബാദിന് ആറാം സ്ഥാനത്തെത്താനെ സാധിച്ചിരുന്നുള്ളൂ. 2024ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഫൈനലിസ്റ്റുകളായിരുന്നു.

ഐപിഎൽ 2026നായി സൺറൈസേഴ്സ് നിലനിർത്തിയ താരങ്ങൾ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹെൻ‍റിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അനികെത് വർമ, രവിചന്ദ്രൻ സ്മാരൺ, നിതീഷ് കുമാർ റെഡ്ഡി, ഹർഷ് ദുബെ, കാമിന്ദു മെൻഡിസ്, ഹർഷൽ പട്ടേൽ, ബ്രൈഡൻ കാർസ്, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിം​ഗ, സീഷാൻ അൻസാരി.

‌സൺറൈസേഴ്സ് ടീമിൽ നിന്ന് റിലീസാക്കിയ താരങ്ങൾ: മുഹമ്മദ് ഷമി (ലക്നൗ സൂപ്പർ ജയന്റ്സിന് കൈമാറി), സച്ചിൻ ബേബി, രാഹുൽ ചഹർ, ആദം സാബ, അഭിനവ് മനോഹർ, വിയാൻ മൾഡർ, അർഥവ തായിഡെ, സച്ചിൻ ബേബി, സിമ്രജിത് സിങ്.

ഐപിഎൽ ലേലത്തിനായി 25.50 കോടി രൂപയാണ് സൺറൈസേഴ്സിന്റെ കൈവശമുള്ളത്. ലേലത്തിൽ 10 താരങ്ങളെ സ്വന്തമാക്കാം. ഇതിൽ രണ്ട് വിദേശ താരങ്ങളെയാണ് സൺറൈസേഴ്സിന് സ്വന്തമാക്കാൻ കഴിയുക.

Content Highlights: Pat Cummins to lead Sunrisers Hyderabad for 3rd consecutive season

dot image
To advertise here,contact us
dot image