ശൂന്യവേതന അവധി കഴിഞ്ഞിട്ടും സർവീസിൽ കയറാത്തവരെ പുറത്തുചാടിക്കാൻ ധന വകുപ്പ്; പിരിച്ചുവിടാൻ വരെ നിർദേശം

അവധി കഴിഞ്ഞിട്ടും വർഷങ്ങളോളം സർവീസിൽ തിരികെ കയറാത്തവരുണ്ട്, കൃത്യമായി നടപടിയെടുത്ത് ഇവരെ പുറത്താക്കണമെന്ന് നിർദേശം

ശൂന്യവേതന അവധി കഴിഞ്ഞിട്ടും സർവീസിൽ കയറാത്തവരെ പുറത്തുചാടിക്കാൻ ധന വകുപ്പ്; പിരിച്ചുവിടാൻ വരെ നിർദേശം
dot image

തിരുവനന്തപുരം: ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിക്കെത്താത്തവർക്കെതിരെ കടുത്ത നടപടിക്ക് ധനവകുപ്പ്. അവധി കഴിഞ്ഞ് തിരികെ കയറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിക്കൊണ്ട് ധനവകുപ്പ് സർക്കുലർ ഇറക്കി. അത്തരക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അച്ചടക്ക നടപടി കർശനമായി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. വകുപ്പ് തലവന്മാർക്കാണ് ധനവകുപ്പിന്റെ നിർദേശം.

അവധി കഴിഞ്ഞിട്ടും വർഷങ്ങളോളം സർവീസിൽ തിരികെ കയറാത്തവരുണ്ട്. കൃത്യമായി നടപടിയെടുത്ത് ഇവരെ പുറത്താക്കണം. നടപടിയെടുക്കാത്തതിനാൽ പെൻഷൻ ആനുകൂല്യമടക്കം നൽകേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കുലറെന്നും ധനവകുപ്പ് വ്യക്തമാക്കി.

Content Highlights : Finance Department take strict action against those who do not return to work after unpaid leave

dot image
To advertise here,contact us
dot image