

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാർഷ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വീന്‍സ് ലാന്‍ഡിലെ കരാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ ഇന്നും ഇലവനില്‍ സ്ഥാനം പിടിച്ചില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് നാലാം ടി20യിലും ഇറങ്ങുന്നത്.
🚨 Toss 🚨#TeamIndia have been asked to bat first in the 4️⃣th T20I.
— BCCI (@BCCI) November 6, 2025
Updates ▶ https://t.co/OYJNZ57GLX#AUSvIND pic.twitter.com/Whu00b5EHB
അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷൂയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
Content Highlights:S IND vs AUS: Sanju Samson dropped again as Australia opt to bowl first