പാലക്കാട് വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ

കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

പാലക്കാട് വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ
dot image

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ. മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് കിടപ്പുരോഗിയായ പുളിമ്പറമ്പ് വിശാലത്തെ (55) തെരുവ് നായ ആക്രമിച്ചത്.

വീടിന് മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു ആക്രമണം. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായി പരിക്കേറ്റ വിശാലത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്ത് കമ്മാന്തറയില്‍ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങളുണ്ടെന്ന സംശയത്തിലാണ്.

മൂന്ന് ദിവസമായി പശുക്കുട്ടിക്ക് പനിയുണ്ട്. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി വെറ്റിനറി സര്‍ജന്‍ പി ശ്രീദേവി പരിശോധന നടത്തിയതില്‍ ആണ് പശുക്കുട്ടിക്കും രോഗലക്ഷണം ഉള്ളതായി സംശയിക്കുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പട്ടിയുടെ കടിയേല്‍ക്കുകയോ മറ്റെന്തെങ്കിലും സംശയമോ ഉള്ളവര്‍ പേ വിഷബാധയ്‌ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്ന് ഡോക്ടര്‍ അറിയിച്ചു.

Content Highlights: Stray dog bit housewife in Palakkad's Vadakkancherry tests positive for rabies

dot image
To advertise here,contact us
dot image